തീയ്യർ ഈഴവരല്ല

തീയ്യരും ഈഴവരും തമ്മിലുള്ള വ്യത്യാസങ്ങൾ

1. തിയ്യരിൽ ഗോത്രീയതയുണ്ട്‌. 8 ഇല്ലങ്ങൾ(ഗോത്രങ്ങൾ )ആയി കുലത്തെ തിരിച്ചിരിക്കുന്നു. സഗോത്രങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ നിഷിദ്ധമാക്കി വെച്ചിരിക്കുന്നു. എന്നാൽ ഈഴവരിൽ ഗോത്രീയത എന്ന സമ്പ്രദായം ഇല്ല.

2. ഈഴവ എന്നത്‌ പരസ്പര ബന്ധം ഇല്ലാത്ത പല ജാതികൾ ചേർന്ന ഒരു കൂട്ടം ആണ് . ഇഴുവ,ഇഴവ,ഇരുവ,ഇരവ,ഇളവ,ഇളുവ,ചോവൻ,ചോൻ ,ചാന്നാർ ,ഈഴവാത്തി തുടങ്ങിയ ഒരുപാട്‌ ജാതികളുടെ ഒരു കൂട്ടം. ഇതിൽ തന്നെയുള്ള പല ജാതികൾക്കും മറ്റൊരു ജാതിയുമായി പാരമ്പര്യമായി ഒരു ബന്ധവുമില്ല. എന്നാൽ തീയ്യ എന്നത്‌ വ്യക്തമായ ഒരു വംശം തന്നെയാണു. അവരുടേതായ ഒരു സ്വത്വവും സംസ്കാരവുമുള്ള വംശം.

3. തീയ്യരും ഈഴവരും സാധാരണയായി പരസ്പരം വിവാഹബന്ധങ്ങളിൽ ഏർപ്പെടാതിരുന്ന രണ്ട്‌ വിഭാഗങ്ങൾ ആണ്; ഇന്നും ഇത് പിന്തുടരുന്നു.

4. തീയ്യർ സ്വതന്ത്രമായ കഴക ഭരണവ്യവസ്ഥ സൃഷ്ടിച്ചാണു സമുദായത്തെ ക്രമീകരിക്കുന്നത്‌. തിയ്യരുടെ ഏറ്റവും വലിയ പ്രത്യേകത മറ്റ്‌ സമുദായങ്ങളുമായി സമന്വയിച്ച്‌ ചിട്ടപ്പെടുത്തിയ ആചാരാനുഷ്ഠാനങ്ങളാണു. തിയ്യർ സർവതന്ത്ര സ്വതന്ത്രമായ ഭരണവ്യവസ്ഥയും ആരാധനാരീതികളും ഉള്ളവരാണ് . എന്നാൽ ഈഴവർക്ക്‌ ഒരു സ്വതന്ത്ര ഭരണ സംവിധാനമോ വ്യവസ്ഥയോ ഇല്ല.

5. ബ്രിട്ടീഷ്‌ ഇൻഡ്യയിൽ മലബാറിൽ ഏറ്റവും കൂടുതൽ വോട്ടവകാശം ഉണ്ടായിരുന്ന വിഭാഗം തീയ്യരായിരുന്നു. എന്നാൽ ഈഴവർക്ക്‌ അന്ന് വോട്ടവകാശം ഉണ്ടായിരുന്നില്ല.

6. തീയ്യർ ഭൂരിഭാഗവും മുൻപ് മരുമക്കത്തായം പിന്തുടർന്നവർ ആയിരുന്നു (ഇന്നില്ല ) എന്നാൽ ഈഴവരെല്ലാം ആദ്യം മുതൽക്കേ മക്കത്തായം പിന്തുടർന്നു വന്നവരായിരുന്നു.ഇത്‌ വലിയൊരു വ്യത്യാസം തന്നെയാണ് .

7. തീയ്യർക്കിടയിൽ സ്ത്രീധനമില്ല . തീയ്യരിൽ സ്ത്രീകൾക്ക്കായിരുന്നു സ്വത്തവകാശം.പാരമ്പര്യ, അവകാശക്കൈമാറ്റം അമ്മയിലൂടെ. എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധനം ആണ് വിവാഹ കാര്യത്തിൽ ആധാരം.ഈഴവരിൽ സ്ത്രീകൾക്ക് ‌ സ്വത്തവകാശം ഇല്ലായിരുന്നു. പാരമ്പര്യക്കൈമാറ്റം അച്ഛനിലൂടെ.

8. തീയ്യരുടെയും ഈഴവരുടെയും ഗൃഹ നിർമാണ രീതി മുൻകാലങ്ങളിൽ തീർത്തും വ്യത്യസ്തമായിരുന്നു .

9. തിയ്യരുടെ വൈദ്യ പാരമ്പര്യം ആര്യ വൈദ്യം ആണ് .തീയ്യർക്ക്‌ ബുദ്ധമതവുമായി ബന്ധമില്ല. ഈഴവരുടേത് അഷ്ടവൈദ്യപാരമ്പര്യം ആണ് .അത്‌ ബൗദ്ധവൈദ്യം ആണ് .ഈഴവർ ബൗദ്ധപാരമ്പര്യം പേറുന്നു.

10. തീയ്യരുടെ ശരീരഘടന മെഡിറ്ററേനിയൻ ടൈപ്‌ ആണ് .തീയ്യർ മദ്ധ്യ ഏഷ്യയിൽ നിന്ന് കോക്കാസസ് പ്രദേശത്തുകൂടി കുടിയേറിയവരാണ് ഈഴവരുടെ ശരീരഘടന ശ്രീലങ്കൻ ടൈപ്പ് ആണ് .ഈഴവർ തീരത്തുകൂടി കുടിയേറി ഇന്ത്യയിലെത്തിയവരാണ് .

11. തിയ്യർ പുരാതനകാലം തൊട്ട്‌ ഉണ്ടായിരുന്ന ആചാരങ്ങൾ പിന്തുടർന്നു വന്നു. ഇന്നും അതു തന്നെ പിന്തുടരുന്നു. തിയ്യരുടെ ആചാരങ്ങളെ സ്പർശ്ശിക്കാൻ ഇന്നേ വരെ ആർക്കും കഴിഞ്ഞിട്ടില്ല. തീയ്യരിൽ ശൈവാരാധാനയും ശാക്തേയവും വൈഷ്ണവാരാധനയും ഉണ്ട്‌. തീയ്യർ അവരുടെ പൂര്വികന്മാരെയും ആരാധിച്ചുപോരുന്നു .കാവ് ,കഴകം ,തെയ്യം എല്ലാം ഇതിന്റെ ഭാഗമാണ്. ഈഴവർക്ക്‌ ഇത്തരം ആരാധനകൾ ഉണ്ടായിരുന്നില്ല.

12. ഈഴവർ പഠിക്കുന്ന കളരി നാടാർ സമുദായത്തിന്റെ അടിമുറൈ എന്ന കളരിയാണു. എന്നാൽ തീയ്യരുടെത്‌ കടത്തനാടൻ,തുളുനാടൻ ശൈലിയും

13. തീയ്യർ ഹാപ്ലോഗ്രൂപ് L വിഭാഗത്തിൽ പെടുന്നു - കൊക്കോസോയിഡ് ഗണം -ഇൻഡോ -ആര്യൻസ് . ഈഴവർ ഹാപ്ലോഗ്രൂപ് C വിഭാഗത്തിൽ പെടുന്നു. ആസ്‌ട്രലോയഡ് ഗണം -ദ്രാവിഡന്മാർ.

14. തീയ്യർ ആര്യൻ ആചാരങ്ങൾ പിന്തുടരുന്നവരാണ് ഈഴവർ ദ്രാവിഡരുടെ ആചാരങ്ങൾ പിന്തുടരുന്നു .

15. മുൻപ് കോരപ്പുഴയ്ക്ക്‌ വടക്കു ഭാഗത്ത്‌ മാത്രം ജീവിച്ചിരുന്ന വിഭാഗമാണു തീയ്യർ ഈഴവർ തിരുവിതാംകൂർ ഭാഗത്തും , ഈ രണ്ടു ഭാഗങ്ങളും തമ്മിൽ 400 കിലോമീറ്ററിന്റെ അകലം ഉണ്ട്‌. കേന്ദ്ര സർക്കാരിന്റെ രേഖകളിൽ തീയ്യരെ വ്യത്യസ്തമായ വംശമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

16. തീയ്യരുടെ മരണ, വിവാഹകർമ്മങ്ങൾ ഈഴവരുടേതിൽ നിന്നും വ്യത്യസ്തമാണ് .