തീയ്യരുടെ കഴക ഭരണ സംവിധാനം

തീയ്യസമുദായത്തിന്റെ ആരാധനാ-ഭരണകേന്ദ്രങ്ങളായ താനം‌, തറ, പള്ളിയറ, കാവുകൾ‌, മുണ്ട്യ , നാൽപാടി തുടങ്ങിയ കേന്ദ്രങ്ങൾക്ക്‌‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ്‌ കഴകം‌. തീയ്യസമുദായം സാമ്പ്രദായികമായി സൃഷ്‌ടിച്ചെടുക്കുന്ന ദേശത്തിലെ സാമൂഹത്തിന്റെ പൊതുകാര്യങ്ങളിൽ ചർച്ച നടത്താനും തീരുമാനമെടുക്കുവാനുമുള്ള സഭയാണു കഴകം. കഴകത്തിന്റെ നിയമവ്യവസ്ഥയിൽ‌ തീയ്യസമുദായവും തീയ്യരോട്‌ ചേർന്നു നിൽക്കുന്ന സമുദായങ്ങളും കെട്ടുറപ്പോടെ നിലനിന്നു പോന്നു. വിവാഹം, മരണം, അടിയന്തരം‌, കുടുംബവഴക്ക്‌, സ്വത്ത്‌ തർക്കം‌ തുടങ്ങി സമുദായാം‌ഗങ്ങൾ‌ക്കിടയിലെ എല്ലാ കാര്യങ്ങളിലും‌ കഴകത്തിന്റെ ശക്തമായ ഇടപെടൽ‌ ഉണ്ടായിരുന്നു.സമുദായങ്ങളുടെ ക്ഷേമത്തിനും‌ കെട്ടുറപ്പിനും‌ വേണ്ടിയുള്ള കൂട്ടയ്‌മയാണു കഴകം‌. ഇതൊരു പ്രശ്നപരിഹാരവേദി കൂടിയാണ്‌. ഏതൊരു വഴക്കും‌ കഴകത്തിലാണു തീർ‌പ്പുകൽ‌പ്പിക്കുക. കഴകത്തിലും‌ തീരാത്ത പ്രശ്നമാണെങ്കിൽ‌ അതു തൃക്കൂട്ടത്തിലോ മഹാക്ഷേത്രങ്ങളിലോ വെച്ച്‌ തീർ‌പ്പുകല്പിക്കും‌. നാലു കഴകങ്ങൾ‌ ചേരുന്നതാണ്‌ ഒരു തൃക്കൂട്ടം‌. തീയ്യസമുദായത്തിന്റെ ഒരു കഴകത്തിലെ പ്രധാന സ്ഥാനീയർ‌ താഴെ പറയുന്നവരാണ്‌:

 • വെളിച്ചപ്പാടൻ‌മാർ‌
 • അന്തിത്തിരിയൻ‌
 • തണ്ടാൻ‌
 • കൈക്ലോൻ‌
 • കാർ‌ന്നോൻ‌മാർ‌ - കാരണവൻ‌മാർ‌
 • കൂട്ടായ്‌ക്കാർ‌‌
 • കൊടക്കാരൻ‌
 • കലേയ്‌ക്കാരൻ‌ തുടങ്ങിയവർ‌

കഴകത്തിലെ ഈ സ്ഥാനക്കാർ‌ക്കെല്ലാം‌ ആത്മീയ പരിവേഷവും‌ ബഹുമാനവും‌ സമുദായത്തിനിടയിൽ നിന്നും‌‌ ലഭിക്കുന്നു. ഭരണനിയന്ത്രണത്തിനും സമുദായ പരിഷ്‌കരണത്തിനും‌ സാമുദായിക ഐക്യത്തിനും‌ വേണ്ടി പ്രവർത്തിക്കുന്ന കഴകങ്ങൾ ‌ സമുദായങ്ങളെ ഒന്നിപ്പിച്ച് സാഹോദര്യവും‌ സ്നേഹവും‌ നിലനിർ‌ത്തുന്നു. . പണ്ട്‌ പെണ്ണുകാണൽ‌ ചടങ്ങു നടക്കുന്നതും അങ്കം‌ കുറിക്കലും‌ കുടിപ്പക തീർക്കലും‌ ഊരുവിലക്കലും‌ ഭ്രഷ്‌ടുകല്പിക്കലുമൊക്കെ കഴകസഭയിൽ വെച്ചായിരുന്നു. കഴകത്തിനു കീഴിലായി നിരവധി മുണ്ട്യകളും‌ തറകളും‌ അനേകം‌ ഭഗവതി ക്ഷേത്രം‌ക്ഷേത്രങ്ങളും‌ ഉണ്ട്. ഭഗവതി ക്ഷേത്രം‌ കേന്ദ്രമാക്കിയാണ്‌ തറ എന്ന പ്രാദേശിക ഘടകം‌ രൂപം‌ കൊള്ളുന്നത്‌. നാലു തറകൾ‌ ചേർ‌ന്നാൽ‌ ഒരു നാല്‌പാടും നാലു നാല്പാടുകൾ‌ ചേർ‌ന്നാൽ‌ ഒരു കഴകവും നാലുകഴകങ്ങൾ ചേർന്നാൽ ഒരു പെരുംകഴകവും ‌ എന്നതാണു ഭരണസംവിധാനത്തിന്റെ ഘടന. കാരണവർ‌ എന്ന സ്ഥാനീയന്റെ അധികാരപരിധി ഒരു തറവാട്ടിനകത്താണ്‌. ഒരു തറവാട്ടിനു കീഴിൽ‌ അനവധി കുടുംബങ്ങൾ‌ ഉണ്ടായിരിക്കും‌. തറവാടുകൾ‌ രൂപീകൃതമാവുന്നത്‌ ഇല്ലത്തെഅടിസ്ഥാനപ്പെടുത്തിയാണ്‌ പ്രധാനമായി എട്ടില്ലങ്ങളാണ്‌ തീയ്യർ‌ക്കുള്ളത്. ഒരു പെരുംകഴകത്തിനു കീഴിൽ നാലു കഴകങ്ങളും‌ പതിനാറ് നാല്‌പാടുകളും‌ അറുപത്തിനാലു തറകളും ഇരുന്നൂറ്റി അമ്പത്താറു തറവാടുകളും‌ ചേർ‌ന്നാൽ‌ ഒരു തൃക്കൂട്ടമായി. ഇതിന്റെ നേതൃത്വം വഹിക്കുന്ന അന്തിത്തിരിയൻ‌മാരും‌ അച്ഛൻ‌മാരും‌ സമ്മേളിക്കുന്ന സ്ഥലത്തിനു കൊട്ടിൽ‌ എന്നണു പറയുക.

തീയ്യസമുദായത്തിന്റെ കഴകങ്ങൾ

 • 1 - സസിഹിത്‌ലു കഴകം - സസിഹിത്‌ലു മംഗലാപുരം
 • 2 - കുദ്രോളി കൂട്ടക്കളം - കുദ്രോളി , മംഗലാപുരം
 • 3 - പാലക്കുന്ന് കഴകം - ഉദുമ, കാസർഗ്ഗോഡ്‌
 • 4 - നെല്ലിക്കത്തുരുത്തി കഴകം - ചെറുവത്തൂർ
 • 5 - രാമവില്യം കഴകം - ഇളമ്പച്ചി , തൃക്കരിപ്പൂർ
 • 6 - കുറുവന്തട്ട കഴകം - രാമന്തളി , പയ്യന്നൂർ
 • 7 -അണ്ടലൂർ പെരുംകഴകം- ധർമ്മടം , തലശ്ശേരി

തീയ്യസമുദായത്തിന്റെ പാലോട്ട്‌ കഴകങ്ങൾ

 • 1 - മല്ലിയോട്ട്‌ പാലോട്ട്‌ കഴകം
 • 2 -അതിയടം പാലോട്ട്‌ കഴകം
 • 3 -തെക്കുമ്പാട്‌ പാലോട്ട്‌ കഴകം
 • 4 -കീച്ചേരി പാലോട്ട്‌ കഴകം
 • 5 -അഴീക്കോട്‌ പാലോട്ട്‌ കഴകം (ഈ നാലു പാലോട്ടുകഴകങ്ങളുടെയും ആരൂഡം)

ഇല്ലങ്ങൾ (clans):

തീയ്യരിൽ എട്ട്‌ ഇല്ലങ്ങൾ (clans) ആണുള്ളത്‌. പ്രാദേശികമായി ഇല്ലപ്പേരുകൾ വ്യത്യാസമുണ്ട്‌ തീയ്യരിലെ എട്ടില്ലങ്ങൾ ഇവയാണ് :

മറ്റ്‌ കർണ്ണാടക ഭാഗങ്ങളി

 • 1 - അമിൻ
 • 2 -ബങ്കേറ
 • 3 -സുവർണ്ണ / കുണ്ഠർ
 • 4 -കോട്ടിയാൻ
 • 5 -പാലൻ
 • 6 -സാലിയാൻ
 • 7 -കാർക്കേര
 • 8 -കുരിയാൻ

അയ്യായിരം വട്ടത്തിന് വടക്ക്‌ (മംഗലാപുരത്തിന് വടക്ക് തുളുതീയ്യരുടെ ഇല്ലങ്ങൾ‌)

 • 1 - കോട്ടിയാൻ
 • 2 -നെല്ലിയെണ്ണ
 • 3 -കർക്കേര
 • 4 -ഗുജറൻ
 • 5 -സാലിയാൻ
 • 6 -സുവർണ്ണ
 • 7 -ഉപ്യണ്ണ
 • 8 -ബങ്കേറ

അയ്യായിരം വട്ടത്തിൽ (മംഗലാപുരം)

 • 1 - പഡംഗുഡി
 • 2 -നെല്ലിക്ക
 • 3 -കാരാഡ
 • 4 -നാങ്കുടി
 • 5 -തേനാംകുടി
 • 6 -പുല്ലംചട്ടി
 • 7 -പൈമ്പഗുഡി
 • 8 -ബാതിയ

മൂവായിരം വട്ടത്തിൽ (കുംബളസീമ)

 • 1 - പടയൻകുടി
 • 2 -നെല്ലിക്ക
 • 3 -കാരാഡൻ
 • 4 -കുറ്റിപ്പറത്തീയ്യൻ
 • 5 -തേനാംകുടി
 • 6 -പുല്ലാഞ്ഞി
 • 7 -പൈമ്പ
 • 8 -ബായത്തീയ്യൻ

മൂവായിരം വട്ടത്തിന് തെക്ക്‌ (ചന്ദ്രഗിരിപ്പുഴയ്ക്ക്‌ തെക്ക്‌)

 • 1 - തലക്കോടൻ
 • 2 -നെല്ലിക്കത്തീയ്യൻ
 • 3 -ഒളോടത്തീയ്യൻ
 • 4 -പാലാത്തീയ്യൻ
 • 5 -കാരാഡത്തീയ്യൻ
 • 6 -പരക്കാത്തീയ്യൻ
 • 7 -പൈമ്പത്തീയ്യൻ
 • 8 -ബായത്തീയ്യൻ

നെല്ലിക്കത്തുരുത്തി കഴകപരിധിയി

 • 1 - നെല്ലിക്കാത്തീയ്യൻ
 • 2 -പരക്കാതീയ്യൻ
 • 3 -ഒളോടത്തീയ്യൻ
 • 4 -പാലാത്തീയ്യൻ
 • 5 -പട്ട്യാത്തീയ്യൻ
 • 6 -പേക്കടത്തീയ്യൻ
 • 7 -പുതിയടത്തീയ്യൻ
 • 8 -വാവോടത്തീയ്യൻ

രാമവില്യം കഴകപരിധിയിൽ

 • 1 - തലക്കോടൻ
 • 2 -നെല്ലിക്കത്തീയ്യൻ
 • 3 -ഒളോടത്തീയ്യൻ
 • 4 -പാലാത്തീയ്യൻ
 • 5 -പരക്കത്തീയ്യൻ
 • 6 -വാവുതീയ്യൻ
 • 7 -പേക്കടത്തീയ്യൻ
 • 8 -പുതിയടത്തീയ്യൻ

പെരുമ്പുഴയ്ക്കും വളപട്ടണം പുഴയ്ക്കും ഇടയിൽ

 • 1 - തലക്കോടൻ
 • 2 -പരക്ക
 • 3 -നെല്ലിക്ക
 • 4 -പടയംകുടി
 • 5 -ബാവുതീയ്യൻ
 • 6 -പാലന്തായി(പാലക്ക)
 • 7 -ആലോടൻ
 • 8 -കൈതട

വളപട്ടണം പുഴയ്ക്കും കണ്ണൂരിനും ഇടയിൽ

 • 1 - കോയിക്കൽ
 • 2 -വന്മരിക്ക
 • 3 -നെല്ലിക്കൽ
 • 4 -പഴയർ
 • 5 -മൻകുടി
 • 6 -പരക്ക
 • 7 -തേനൻകുടി
 • 8 -വില്ലൻകുടി

കണ്ണൂരിനും കോരപ്പുഴയ്ക്കും ഇടയിൽ

 • 1 - നെല്ലിക്ക
 • 2 -പുല്ലാഞ്ഞി
 • 3 -വങ്ങേരി
 • 4 -പരക്ക
 • 5 -പടയംകുടി
 • 6 -തേനംകുടി
 • 7 -മണ്ണൻ കുടി
 • 8 -വിളക്കൻകുടി

കോരപ്പുഴയ്ക്ക്‌ തെക്ക്‌ കൊടുങ്ങല്ലൂർ വരെ

 • 1 - തലക്കോടൻ
 • 2 -നെല്ലിക്ക
 • 3 -പരക്ക/വരക്ക
 • 4 -ആല
 • 5 -തേനൻകുടി
 • 6 -പടയംകുടി
 • 7 -കണ്ണൻ‌
 • 8 -പുഴമ്പായി/ബാവു