തീയ്യർ

കേരളത്തിൽ മലബാറിലെ ഹിന്ദുജനസംഖ്യയിൽ ഏകദേശം 75% വരുന്ന പ്രബലസമുദായം. മലബാറിലെ തന്നെ ഏറ്റവും ഉയർന്ന സാമൂഹ്യസ്ഥാനം വഹിക്കുന്ന സമുദായമാണ് തീയ്യർ . മലബാറിന്റെ ചരിത്രം അധികമാരും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം . തീയ്യരുടെ ഉദ്ഭവത്തെ കുറിച്ചു മലയാളികളുടേതായി അധികമാരും എഴുതിയിട്ടില്ല .കൂടുതൽ പുസ്തകങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.ചരിത്രപഠനം നടത്തി പ്രച്ചരിപിച്ചവരൊക്കെ തെക്കുള്ള മറ്റുപല വിഭാഗക്കാരുമാണ് .പക്ഷെ മലബാറിന്റെ ചരിത്രം എഴുതിയ മറ്റ് ചിലയാളുകൾ അവരുടെ സമുദായ താല്പര്യത്തിനു വേണ്ടി പടച്ചുണ്ടാക്കുന്ന ചരിത്രത്തില്‍ തിയ്യരെ കുറിച്ച് എഴുതില്ല അതുമല്ലെങ്കിൽ തീയ്യരെ ഈഴവരാക്കി ഒന്നാണെന്ന് വരുത്തി ഇകഴ്ത്ത്താൻ ശ്രമിച്ചു എന്നതാണ് തുറന്ന സത്യം.

തീയരുടെ ചരിത്രം അറിയണം എങ്കില്‍ ആദ്യം മനസിലാക്കേണ്ട കാര്യം തിയ്യര്‍ക്ക് ഒരു ഗോത്ര പാരമ്പര്യം ഉണ്ട് എന്നതാണ്, ഗോത്ര പരമ്പര്യം ഇന്ത്യന്‍ ജാതി വ്യവസ്ഥയെക്കാളും എത്രയോ പഴാക്കം ഉള്ളതാണ്. അതുകൊണ്ട് തന്നെ തിയ്യര്‍ അതിപുരാതന വംശ പരംമ്പര്യം പേറി നടക്കുന്നവര്‍ ആണ്. സപ്തമാതൃക്കളെയും ആദിദിവ്യനെയും പ്രധിനിധാനം ചെയ്യുന്ന എട്ടു ഇല്ലങ്ങള്‍ (ഗോത്രങ്ങൾ) തീയര്‍ക്ക് ഉണ്ട് . തീയ്യരുടെ വംശ പരമ്പര പണ്ട് പ്രധാനമായും കോരപ്പുഴയ്ക്ക്ക് വടക്കാണ് പാർത്തിരുന്നത് .പക്ഷെ ഇന്ന് കാസര്‍കോട് മുതല്‍ മദ്ധ്യ കേരളത്തിന്റെ ചില ഭാഗങ്ങൾ വരെ തിയ്യര്‍ വ്യാപിച്ചു കിടക്കുന്നു . മലപ്പുറത്തിന് തെക്ക് തൃശൂർ ചില തിയ്യ തറവാടുകള്‍ ഉണ്ട് . (കനോലി കനാലിനു പടിഞ്ഞാറു മുസ്ലിം ആധിപത്യം കുറക്കാന്‍ അവിടയൂള്ള രാജാക്കന്മാർ മലബാറിലെ ചില തിയ്യ തറവാടുകളെ അവിടെ കുടിയിരുത്തിയിട്ടുണ്ട് ) മലബാറിൽ ഈഴവരുടെ കുടിയേറ്റ സാന്നിധ്യം പ്രധാനമായും ഉള്ളത് മലയോരമേഖലയുമായി ബന്ധപ്പെട്ട പരിസര പ്രദേശങ്ങളിലും മറ്റുമാണ്.ഇത്തരത്തിൽ താമസമാക്കിയ ഈഴവർ തൊഴിൽ സംബന്ധമായും മറ്റ് ആവശ്യങ്ങൾക്കും ഇവിടെ വന്ന് കുടിയേറിയവരാണ് .ബാക്കിയുള്ള ഭൂരിഭാഗവും പ്രൗഢമായ തീയ്യ പാരന്പര്യം ഉള്ളവരാണ് . അതുപോലെ തന്നെ തീയ്യർ മറ്റുഭാഗങ്ങളിലും ഇപ്പോൾ വ്യാപിച്ചിട്ടുണ്ടെങ്കിലും തീയ്യർ എവിടെ ആയാലും തിയ്യര്‍ എന്ന് മാത്രമേ അഭിസംബോധന ചെയ്യുകയുള്ളൂ . തൃശൂർ ജില്ലയിലെ ചാവക്കാട് ,ഗുരുവായൂർ ,വലപ്പാട് ,എടമുട്ടം ,കഴിമ്പ്രം ,കൊടുങ്ങല്ലൂർ ,തൃപ്രയാർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ പല പ്രമാണി തൃശൂർ തീയ്യരുടെ തറവാടുകൾ ഇന്നും നിലനിൽക്കുന്നു ."മിനിഗൾഫ്"എന്നറിയപ്പെടുന്ന ചാവക്കാട് താലൂക്കിലെ ഭക്ഷണവിഭവങ്ങൾ പോലും ചാവക്കാടിന്റെ മലബാർ തനിമയുടെ തെളിവാണ് .ചാവക്കാട് താലൂക്ക് പഴയ ബ്രിട്ടീഷ് മലബാറിലെ ഒരു പ്രമുഖ ഭരണപ്രദേശം ആയിരുന്നു . പുരാതനവും പ്രസിദ്ധവും സമ്പന്നവുമായ ഒരുപാട് തിയ്യ കുടുംബങ്ങൾ ഗുരുവായൂർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള തൃശൂർ ജില്ലയുടെ കടലോര പ്രദേശങ്ങളിൽ ആണുള്ളത് .ഇവയിൽ ഒട്ടുമിക്ക കുടുംബങ്ങളും ടിപ്പുവിന്റെ പടയോട്ടക്കാലത്തും മറ്റുമായി കോഴിക്കോട് ,മലപ്പുറം,ഭാഗങ്ങളിൽ നിന്നു പോയവരാണ് .കോഴിക്കോട് ജില്ലയിലെ തിയ്യരും തൃശൂർ ജില്ലയിലെ തിയ്യരും ഈ കാരണംകൊണ്ടുതന്നെ പണ്ടുമുതലേ വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു .മലപ്പുറത്തെയും കോഴിക്കോട്ടെയും പ്രമുഖ തീയ്യ കുടുംബങ്ങളുടെ ബന്ധുക്കൾ ഇങ്ങനെ തൃശ്ശൂരിൽ നിരവധിയുണ്ട് .

ഇവയിൽ പ്രസിദ്ധമായ ഒരു കുടുംബം ആണ് പൊക്കാഞ്ചേരി തിയ്യത്തറവാട് .തൃശൂർ ,കോഴിക്കോട് ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ഈ തീയ്യ വൈദ്യ കുടുംബം കോഴിക്കോട് സാമൂതിരിമാരുടെ പ്രിയപ്പെട്ട കൊട്ടാരം വൈദ്യന്മാരായിരുന്നു .കാരണവന്മാരുടെ കാലംമുതൽക്കേ സമ്പന്നരും പ്രസിദ്ധരുമായ പൊക്കാഞ്ചേരിക്കാരുടെ മൂല കുടുംബം തൃശൂർ ജില്ലയിൽ തന്നെ .വളരെ വലിയ ഈ കുടുംബത്തിലെ അംഗങ്ങൾ കോഴിക്കോടും നിരവധി .സാമൂതിരിമാരുടെ അധികാരപരിധി കൊടുങ്ങല്ലൂർ തുറമുഖം വരെ ഉണ്ടായിരുന്നു പണ്ട് .കോഴിക്കോടിന് പുറമെ ഇന്നത്തെ ചാവക്കാടും (തൃശ്ശൂർജില്ല ) സാമൂതിരിമാർക്ക് കോവിലകം ഉണ്ടായിരുന്നു .അവിടെയും പൊക്കാഞ്ചേരി വൈദ്യന്മാർക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു .ഇന്നും തൃശ്ശൂരിൽ പല ആയുർവേദ സ്ഥാപനങ്ങളും ഈ കുടുംബത്തിന്റെ വകയായി കാണാം .

തിയ്യർ ഈഴവരാണെന്ന ഒരു മിഥ്യ ധാരണ ചിലർക്കെങ്കിലും ഉണ്ട്; എന്നാൽ ചരിത്രപരമായും ജനിതക പ്രകാരവും ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ട വസ്തുതയാണ്. തിയ്യർ ഇൻഡോ-ആര്യൻ വർഗ്ഗവും ഈഴവർ ദ്രാവിഡ ആസ്ട്രലോയ്ടുകളുമാണ്.പണ്ട്‌ കോര പുഴയ്ക്കപ്പുറത്തേക്ക് ഈ ജനസമൂഹം പെണ്ണ് കൊടുക്കാറില്ല .തീയ്യർ പഴയ മദ്രാസ്‌ പ്രവിശ്യയിലെ മലബാർ ജില്ലയിൽ ഉണ്ടായിരുന്ന ഒരു പ്രബലവിഭാഗമാണ്‌ .അവർ ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഗവ: ഉദ്യോഗങ്ങളിൽ വലിയൊരു ഭാഗം കയ്യാളിയവരാണ് . ബ്രിട്ടീഷ്‌ ഇൻഡ്യയിലെ ഒരു ഫോർവേഡ്‌ കാസ്റ്റ്‌ ആയ വിഭാഗമായിരുന്നു തീയ്യർ. തീയ്യരും ഈഴവരും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ചരിത്രപരമായും കുടിയേറ്റ രീതി വഴിയും ജനിതക പരമായും സ്ഥിരീകരിച്ചിട്ടുള്ള കാര്യമാണ് . സെൻസസ് എടുക്കുമ്പോൾ വടക്കേ മലബാറിലെയും മറ്റുഭാഗങ്ങളിലെയും തീയ്യരെ പ്രത്യേക വംശീയ ഗണമായി പരിഗണിക്കേണ്ടതുണ്ട് .അവരെ ഈഴവരുടെ കൂട്ടത്തിലല്ല പെടുത്തേണ്ടത് .

തീയ്യരെ ഈഴവരായി കൂട്ടിചേർക്കാനുണ്ടായ കാരണങ്ങൾ :

തലശേരിയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഉള്ള കുറച്ചു തിയ്യ പ്രമാണിമാര്‍ക്ക് അബ്രാഹ്മണർ വൈദിക പൂജ ചെയ്യുന്ന ഒരു ക്ഷേത്രം നിമിച്ചു വേണം എന്ന ആഗ്രഹത്താൽ ശ്രീ നാരായണ ഗുരുവിനെ തിയ്യര്‍ക്ക് ക്ഷേത്രംഉണ്ടാക്കാൻ ക്ഷണിച്ചു, ഈഴവരുടെ ഉന്നമനത്തിനായുള്ള തിരക്കിട്ട ശ്രമത്തിലായിരുന്ന ഗുരു ആദ്യം ഇങ്ങോട്ട് വരാൻ കൂട്ടാക്കിയില്ലെങ്കിലും ഇവിടെയുള്ള കമ്മിറ്റി മെംബേർസ് വീണ്ടും നേരിൽ കണ്ട് ഗുരുവിനെ ക്ഷണിച്ചു .അങ്ങനെ 1906 മാർച്ച് 17ന് ഗുരു തലശ്ശേരിയിൽ എത്തിച്ചേരുകയും മാർച്ച് 23ന് അമ്പലത്തിന്റെ തറക്കല്ല് പാകുകയും ചെയ്തു .ഗുരുവിന്റെ ഈ വരവോടെ ചില തീയ്യർ ശ്രീനാരായണ ഗുരുവിന്റെ പാത പിൻതുടർന്നു ഇതാണ് തീയ്യരെ ഈഴവരായി കാണാനുള്ള ആദ്യ തുടക്കം . ഈ കാരണം വച്ച് SNDP തിയ്യരും ഇഴവരും ഒന്നാണെന്ന് പ്രച്ചരിപ്പിച്ചുതുടങ്ങി .

പിന്നീട് 1966 ൽ വീണ്ടും ചില സ്വാർത്ഥ രാഷ്ട്രീയ പ്രേരണകളാൽ തീയ്യരെ യാതൊരു ബന്ധവുമില്ലാത്ത ഈഴവരുടെ ഉപജാതിയാക്കി ഉൾപ്പെടുത്തി . ഈ കാര്യം തീയ്യർ പോലുമറിയാതെ നടത്തിയതായിരുന്നു എന്നതാണ് മറ്റൊരു വസ്തുത . ഈ കാരണങ്ങളെല്ലാം വെച്ചുകൊണ്ട് തീയ്യരെ ഈഴവരുടെ ഭാഗമാണെന്നു വരുത്തി വ്യാജ പ്രചാരണത്തിനായി ഇന്നൊരു സ്പെഷ്യല്‍ ഈഴവ ഹിസ്റ്ററി തന്നെ ഡവലപ്പ് ചെയ്തു .

തീയ്യർക്ക് ഈഴവരുമായി യാതൊരു ബന്ധവും ഇല്ല .രണ്ടും പരസ്പര ബന്ധമില്ലാത്ത രണ്ട്‌ വ്യത്യസ്ത വിഭാഗങ്ങൾ മാത്രമാണെന്ന് ചരിത്രവും ശാസ്ത്രവും തുറന്നു കാട്ടുന്നു .